Priyanka Gandhi Gives Assurance To Sachin Pilot For A Place In Congress<br />സച്ചിന്‍ പൈലറ്റിനെ തിരികെ കോണ്‍ഗ്രസിലെത്തിക്കാന്‍ സജീവശ്രമവുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള പ്രശ്‌നങ്ങള്‍ മറന്ന് കോണ്‍ഗ്രസിലേക്കു മടങ്ങാന്‍ തയാറാണെങ്കില്‍ ദേശീയ നേതൃത്വം സംരക്ഷണമൊരുക്കാമെന്ന് സച്ചിന്‍ പൈലറ്റിനു പ്രിയങ്ക ഗാന്ധിയുടെ ഉറപ്പ്. രാഷ്ട്രീയഭാവി അനിശ്ചിതത്വത്തിലായതോടെ അനുരഞ്ജന വഴി തേടി കഴിഞ്ഞ ദിവസം സച്ചിന്‍ ഫോണില്‍ വിളിച്ചപ്പോഴാണു പ്രിയങ്ക ഇക്കാര്യം അറിയിച്ചത് എന്നാണ് റിപ്പോര്‍ട്ട്<br />#Sachinpilot
